ഇന്ന് വൈകീട്ട് മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല (18) യാണ് കൊല്ലപ്പെട്ടത്. പിതാവ് ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാ സഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു എന്നാണ് വിവരം.
കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഭാര്യാ സഹോദരിയുടെ ഭർത്താവായ ഷേക്കുഞ്ഞിക്കും പരിക്കേറ്റിട്ടുണ്ട്
നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോൾ രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നതായാണ് വിവരം.
വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നു എന്നും വിവരമുണ്ട്. വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു.
അടുത്തിടെ ഭാര്യയും ഇയാളും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയും ലഹരി ഉപയോഗിച്ച് എത്തി ഇയാള്‍ ബഹളമുണ്ടാക്കിയതുമായാണ് അയല്‍വാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കിയെന്നും അയല്‍വാസികള്‍ പറഞ്ഞു. അടുത്തിടെയായിരുന്നു ജുമൈലയ്ക്ക് പതിനെട്ട് വയസ് തികഞ്ഞത്. പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഉമ്മറിന്റെ ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല.
Summary:
An 18-year-old girl was stabbed to death by her father during a family dispute. The incident took place in Manjeswaram this evening. Jumaila (18), a native of Thuminad, Kunjathur, was killed. The police took her father Umar Farooq into custody. The police suspect that the accused was under the influence of drugs.
