പട്ടാമ്പി മുതുതലയിൽ വെൽഫെയർ പാർട്ടി നിർമ്മിച്ച അഞ്ച് ഭവനങ്ങളുടെ സമർപ്പണം നടന്നു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സമർപ്പണ സദസ്സ് ഉദ്ഘാടനം ചെയ്തു.
മുതുതല പഞ്ചായത്തിലെ ചീതപ്പുറം കൊടുമുണ്ട ഗേറ്റിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വില്ലയുടെ സമർപ്പണ സമ്മേളനത്തിൽ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.സി നാസർ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി എം.എം സുബൈർ, മുതുതല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി മണി എന്നിവർ മുഖ്യാതിഥികളായിരുന്നു.
വെൽഫെയർ വില്ല പ്രൊജക്ടിന്റെ ജനറൽ കൺവീനറും വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പറും, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ എം.എ മൊയ്‌തീൻ കുട്ടി മാസ്റ്റർ ഉപഹാര സമർപ്പണം നിർവഹിച്ചു. സ്ഥലദാതാവായ കെ.ടി.അയ്യൂബും, സൈറ്റ് എൻജിനീയർ കെ.ടി.ഷഫീഖും ഉപഹാരം സ്വീകരിച്ചു.
സംസ്ഥാന സെക്രട്ടറി പ്രേമ ജി.പിഷാരടി, പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം ഇസ്മയിൽ വിളയൂർ, മുതുതല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംല ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമീറാ മുസ്തഫ, കോൺഗ്രസ് നേതാവ് കെ.വി കബീർ, മുസ്ലിം ലീഗ് നേതാവ് കെ. സൈതലവി, പെരുമുടിയൂർ ഹിദായത്തുൽ അനാം ജൂമാമസ്ജിദ് ഖത്തീബ് മുസ്‌തഫ ബദ്‌രി, ചെറുശ്ശേരി ശിവക്ഷേത്രം സെക്രട്ടറി എം.പി ഗോപാലൻ, പെരുമുടിയൂർ ഹിദായത്തുൽ അനാം ജുമാമസ്ജിദ് ഖത്തീബ് എം.കബീർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.ദിൽഷാദ് അലി, വിമൺ ജസ്റ്റിസ് ജില്ലാ പ്രസിഡൻ്റ് ഷക്കീല ടീച്ചർ, കാരുണ്യ തീരം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഇ.വി അഷ്റഫ്, വെൽഫെയർ പാർട്ടി നേതാക്കളായ എം.സുലൈമാൻ, ഷമീർ മനക്കത്തൊടി, കെ.എ അബ്‌ദുറഹ്മാൻ, സാദിഖ് ഉളിയിൽ, പെരുമുടിയൂർ യൂണിറ്റ് പ്രസിഡൻ്റ് പി.അബ്‌ദുൾ റഷീദ് എന്നിവർ സംസാരിച്ചു.
Summary:
The dedication of five houses built by the Welfare Party was held in Pattambi Muthuthala. Welfare Party State President Razak Paleri inaugurated the dedication ceremony.
