പിതാവിൻ്റെ കുത്തേറ്റ് മകൾ മരണപ്പെട്ടതിനു പിറകെ പരിക്കേറ്റ ബന്ധുവും മരിച്ചു

കാസർകോട് മഞ്ചേശ്വരത്ത് പിതാവിന്റെ കുത്തേറ്റ് മകൾ കൊല്ലപ്പെട്ടതിന് പിറകെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. തൂമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി -57) ആണ് മരിച്ചത്.  കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ വൈകീട്ടാണ് തൂമിനാട് ഹിൽടോപ്പിലെ ഉമ്മറിൻ്റെ മകൾ കെ.യു മറിയമ്മത്ത് ജുമൈല (18) കൊല്ലപ്പെട്ടത്.

ലഹരിക്കടിമയായ ഉമ്മർ ഫാറൂഖും ഭാര്യയും വേർപിരിയുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ ഉമ്മർ ഭാര്യയുടെ ജ്യേഷ്‌ഠത്തിയുടെ ഭർത്താവായ ഷേക്കുഞ്ഞിയെയാണ് ആദ്യം ആക്രമിച്ചത്. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാൻ മകൾ ജുമൈല ഇടയിൽ കയറിയപ്പോഴാണ് പെൺകുട്ടിയുടെ കഴുത്തിൽ കുത്തേറ്റത്.

ജുമൈലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഷേക്കുഞ്ഞിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷേക്കുഞ്ഞി ഇന്ന് രാവിലെയാണ് മരിച്ചത്. ലഹരിക്കടിമയായ ഉമ്മർ നടത്തിയ ക്രൂരമായ ആക്രമണമാണ് രണ്ടു ജീവനെടുത്തത്. 

പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തിലുള്ള എതിർപ്പ് മൂലം ഭാര്യയും മകളും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുകയാണ്.  ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരിൽ എഴുതി നൽകണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹിൽ ടോപ്പിലുള്ള വീട്ടിൽ പ്രതിയും സഹോദരനും എത്തുന്നത്. 

തന്റെ പേരിലുള്ള സ്ഥലം ഉമ്മറിൻ്റെ പേരിൽ എഴുതി നൽകില്ലെന്നും മകൾ ജുമൈലയുടെ പേരിൽ എഴുതാമെന്നും ഭാര്യ പറഞ്ഞു. ഇതോടെ ഉമ്മർ പ്രകോപിതനാവുകയായിരുന്നു. കയ്യിൽ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ അബ്ബാക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലക്ക് കുത്തേറ്റത്.

പ്രതി ഉമർ ഫാറൂഖ് ലഹരിക്ക് അടിമയാണെന്ന് ബന്ധുക്കൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചെത്തി വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിരന്തരമായ പ്രശ്നങ്ങളെത്തുടർന്ന് ഇയാളെ കുറച്ചുനാൾ മുൻപ് വീട്ടിൽ നിന്നും ഇറക്കി വിട്ടിരുന്നു. ഉമർ ഫാറൂഖിനെതിരെ മുൻപും നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് മാസം മുൻപാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത്.

കൊലപാതകത്തിന് ശേഷം സ്ഥലത്തുതന്നെ നിലയുറപ്പിച്ച പ്രതിയെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം  മഞ്ചേശ്വരത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സംഭവത്തിൽ മഞ്ചേശ്വരം പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ ഇന്ന് സംഭവം നടന്ന തൂമിനാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി ഉപയോഗിച്ചിരുന്ന ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. കൊല്ലപ്പെട്ട ജുമൈലയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

പ്രതിയുടെ രക്ത സാമ്പിൾ ഇന്ന് പരിശോധനക്ക് അയക്കും. ലഹരിക്കടിമയായ പ്രതി ഉമ്മർ ഫാറൂഖ് സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്ത സാമ്പിൾ ലാബിലേക്ക് അയക്കുന്നത്.

Summary:

A relative who was undergoing treatment for injuries after his daughter was stabbed to death by her father in Kasaragod's Manjeswaram also died. 

The deceased has been identified as Sheikh Abba (Shekunji -57), a native of Thoominadu. K.U. Mariammath Jumaila (18), daughter of Ummer of Thoominadu Hilltop, was killed yesterday evening following a family dispute.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം