സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട് കണ്ണഞ്ചേരിയിലാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബസ് സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.  സിറ്റി - ഫാറൂഖ് കോളജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന പി.കെ.ടി ബസ്സാണ് ഇടിച്ചത്.

നടുവട്ടം കൈതവളപ്പ് കോളനിയിൽ ഇസ്മായിലിൻ്റെ ഭാര്യ ഫൗസിയ (52) ആണ് മരിച്ചത്.

പരിക്കേറ്റ സഹോദരി സൈഫുന്നിസ ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവരേയും ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫൗസിയയുടെ ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: ഉമറുൽ ഫായിഖ്, ഉമറുൽ ഫാറൂഖ്.  സഹോദരൻ: റസാഖ്.

Summary:

A housewife died after a private bus hit the scooter her sisters were riding. The incident took place in Kannancherry, Kozhikode. The bus was overtaking another vehicle when it hit the scooter her sisters were riding. Ismail's wife Fauzia (52) died in Kaithavalappu Colony, Naduvattom.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം