ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി മികച്ച നിയമസഭാ സാമാജികന് ഏർപ്പെടുത്തിയ മഹാത്മജി പുരസ്ക്കാരം ലഭിച്ച മുഹമ്മദ് മുഹസിൻ എം.എൽ.എക്ക് തൃത്താല കൊപ്പത്ത് പൗര സ്വീകരണം നൽകി. പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.ഇ ഇസ്മയിൽ ഉപഹാരം കൈമാറി.
കൊപ്പം, ഓങ്ങല്ലൂർ പഞ്ചായത്തുകൾ, പട്ടാമ്പി, കൊപ്പം സർവീസ് സഹകരണ ബാങ്കുകൾ എന്നിവരും അനുമോദിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സുബൈദ ഇസഹാഖ്, ടി.കെ നാരായണദാസ്, എൻ.പി വിനയകുമാർ, കെ.പി അബ്ദുറഹ്മാൻ, യു. അജയകുമാർ, എ.സോമൻ, എം.എൻ കരുണാകരൻ, പ്രൊഫ. കെ.സി അരുണ, കൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി വത്സല, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി വിജയൻ എന്നിവർ സംസാരിച്ചു.
എം.എൽ.എയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റും അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ഗിരീഷ്, ജനറൽ സെക്രട്ടറി ആർ.സന്തോഷ്, ട്രഷറർ കെ.എ അബുലൈസ്, കെ.ഹനീഫ എന്നിവർ സംസാരിച്ചു.
മഹാത്മജി പുരസ്കാരം ലഭിച്ച മുഹമ്മദ് മുഹ്സിൻ എം.എൽ.എയെ കേരള മീഡിയ പേഴ്സൺസ് യൂണിയൻ കൂറ്റനാട് പ്രസ് ക്ലബിൽ അനുമോദിച്ചു. സി.മൂസ പെരിങ്ങോട്, കെ.ജി സണ്ണി, വി.സെയ്ത്, എ.സി.ഗീവർ, ഇസ്മയിൽ പെരുമണ്ണൂർ, ടി.വി.എം അലി, എ.എ ജോർജ്, സുരേഷ് വേലായുധൻ, രഘുകുമാർ, റഹീസ്, പ്രദീപ് ചെറുവാശ്ശേരി, എസ്.എം അൻവർ, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
Summary:
Mahatmaji Award-winning MLA Muhammad Muhasin was given a reception at various places.

