കൂറ്റനാട് - എടപ്പാൾ റൂട്ടിൽ തണ്ണീർക്കോട് ഉണ്ടായ വാഹനാപകടത്തിൽ വയോധികക്ക് ദാരുണാന്ത്യം. തണ്ണീർക്കോട് കളരിക്കൽ വീട്ടിൽ സാവിത്രി (65)യാണ് മരിച്ചത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സാവിത്രി റോഡ് മുറിച്ചു കടക്കുമ്പോൾ ട്രാക്ടർ ഇടിക്കുകയായിരുന്നു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിയോടെയാണ് അപകടം.
കൂറ്റനാട് ഭാഗത്ത് നിന്നും തണ്ണീർക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ട്രാക്ടറാണ് ഇടിച്ചത്. പിൻ ചക്രത്തിനടിയിൽ വീണ സാവിത്രിയെ ഗുരുതര നിലയിൽ കൂറ്റനാട് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Summary:
Elderly woman dies after being hit by tractor. The accident took place on the Koottanad-Edappal route in Thanneerkode. The incident took place at 11 am today. The deceased has been identified as Savithri (65) of Kalarikkal house in Thanneerkode. Savithri was crossing the road after coming out of her house when she was hit by a tractor.
