നാടിൻ്റെ സർഗ്ഗ സാന്നിധ്യമായിരുന്ന എം.ശിവശങ്കരൻ മാസ്റ്റർ അനുസ്മരണം (സ്മൃതി രാഗം) ഇന്ന്

കേരളത്തിൻ്റെ വായനാ സംസ്കാരത്തിന് നിസ്തുല സംഭാവന നൽകിയ ഗ്രന്ഥശാലാ പ്രവർത്തകനും കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര ജേതാവുമായ പരേതനായ എം.ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണവും

'സ്മൃതി രാഗം' എന്ന പേരിൽ ഇന്ന് (ഫെബ്രുവരി 8ന് ഞായറാഴ്ച) 4.30ന് ഞാങ്ങാട്ടിരിയിൽ നടത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഞാങ്ങാട്ടിരി യുവകാഹളം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബും, ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയും  സംയുക്തമായി സംഘടിപ്പിക്കുന്ന  'സ്മൃതി രാഗം' ശിവശങ്കരൻ മാസ്റ്റർക്ക് നാടിൻ്റെ ആദരമെന്ന നിലയിലാണ് ഒരുക്കുന്നത്.

'സമകാലിക കേരളത്തിൻ്റെ കാണാപ്പുറങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് സുനിൽ പി.ഇളയിടം പ്രഭാഷണം നടത്തും. ബാലസംഘം അക്കാദമിക് കൺവീനർ ടി.കെ നാരായണദാസ് അനുസ്മരണം നിർവഹിക്കും. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ് സംസ്ഥാന കവിതാമത്സര വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.

വൈകുന്നേരം 6 മണിക്ക് പ്രശസ്ത ഗായകൻ അലോഷിയുടെ ഗാനാഞ്ജലി അരങ്ങേറുമെന്നും സ്വാഗത സംഘം ഭാരവാഹികളായ ടി.കെ നാരായണദാസ്, ടി.കെ രവി, പി.ജയകുമാർ, ബാബു അരീക്കര എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം