അനധികൃത മണൽ കടത്തിനിടെ തൃത്താല പോലീസ് കാർ പിടികൂടി.

സംഭവത്തിൽ രണ്ട് പ്രതികൾ തൃത്താല പോലീസിൻ്റെ പിടിയിലായി. കൂടല്ലൂർ സ്വദേശികളായ ജിഷാർ (39), അനീസ് (40) എന്നിവരാണ് പിടിയിലായത്.

ഭാരതപ്പുഴയിലെ കൂട്ടക്കടവ് ഭാഗത്ത് നിന്നും സെൻ കാറിൽ, ചാക്കുകളിൽ മണൽ നിറച്ച് കടത്തിക്കൊണ്ട് പോവുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

തൃത്താല പോലീസ് സബ് ഇൻസ്പെക്ടർ ജെഫിൻ രാജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പരിശോധനയിലാണ്  പ്രതികൾ കുടുങ്ങിയത്. 

മണൽ ചാക്കുകൾ അടുക്കി വെക്കാൻ പാകത്തിൽ സീറ്റുകൾ ഊരി മാറ്റി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു കാർ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരു സംഭവം. 

തൃത്താല എസ്.ഐ ജെഫിൻ രാജു, എ.എസ്.ഐ ജോൺസൻ മറ്റ് പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മനു മോഹൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം