കൂറ്റനാട് ഫെസ്റ്റിൻ്റെ ഭാഗമായി 11.02.2026 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 10 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലിശ്ശേരിയിൽ നിന്നും പെരിങ്ങോട് വഴി കൂറ്റനാട് ബസ്റ്റാൻ്റ് ഭാഗത്തേക്ക് പോകേണ്ടതാണ്.
പട്ടാമ്പി, പാലക്കാട് ഭാഗത്തുനിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് പെരിങ്ങോട് റോഡിലൂടെ ഒറ്റപ്പിലാവ്, ചാലിശ്ശേരി വഴി പോകേണ്ടതാണ്.
തൃത്താല ഭാഗത്തുനിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേഴത്തൂർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
പടിഞ്ഞാറങ്ങാടി, തണ്ണീർക്കോട് ഭാഗത്തുനിന്നും പട്ടാമ്പി ഷൊർണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരിമ്പ തൃത്താല VK കടവ് വഴി പോകേണ്ടതാണ്.
പടിഞ്ഞാറങ്ങാടി, തണ്ണീർക്കോട് ഭാഗത്തു നിന്നും ചാലിശ്ശേരി പെരുമ്പിലാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മല റോഡ് പെരുമണ്ണൂർ, ചാലിശ്ശേരി വഴി പോകേണ്ടതാണ്.
