ചെർപ്ലശ്ശേരിയിൽ പൂരവും കാളവേലയും: ബുധനും വ്യാഴവും ഗതാഗത നിയന്ത്രണം

ചെർപ്ലശ്ശേരി പുത്തനാൽക്കൽ ക്ഷേത്രത്തിലെ പൂരം പ്രമാണിച്ച് ചെർപ്ലശ്ശേരി നഗരത്തിൽ ഫിബ്രവരി 11ന് ബുധനാഴ്ച ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് 5 മുതൽ രാത്രി 8 വരെയാണ് നിയന്ത്രണം.  

കാളവേല പ്രമാണിച്ച് 12ന് വ്യാഴാഴ്ച പകൽ 3 മുതൽ 13ന് പുലർച്ചെ 4 വരെയും  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ കച്ചേരിക്കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

പട്ടാമ്പി ഭാഗത്തു നിന്ന് വരുന്ന ബസ്സുകൾ മഞ്ചക്കൽ പെട്രോൾ പമ്പിന് മുന്നിലും, ഒറ്റപ്പാലം ഭാഗത്തു നിന്ന് വരുന്ന ബസ്സുകൾ KPlP റോഡ് കവലയിലും യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

പട്ടാമ്പി ഭാഗത്തു നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ പേങ്ങാട്ടിരി- കൃഷ്ണപ്പടി - കയിലിയാട് വഴി പോകണം.

പാലക്കാട് ഭാഗത്തു നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാങ്ങോട് നിന്നും വീരമംഗലം, തൃക്കടീരി, വഴിയും പട്ടാമ്പിയിലേക്ക് പോകുന്ന വാഹനങ്ങൾ ഇതേ റൂട്ടിൽ എലിയപ്പറ്റ, ചളവറ, മുണ്ടക്കോട്ടുകുർശ്ശി, കൃഷ്ണപ്പടി വഴിയും പോകണം.

പട്ടാമ്പി കൊപ്പം ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മഞ്ചക്കല്ലിൽ നിന്ന് വെള്ളോട്ടുകുർശി LIC റോഡ് വഴി കാറൽമണ്ണയിലൂടെ പോകണം. വലിയ വാഹനങ്ങൾ പേങ്ങാട്ടിരി കൃഷ്ണപ്പടി കയിലിയാട് വഴി പോകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം