എം.ശിവശങ്കരൻ മാസ്റ്റർക്ക് ഗാനാഞ്ജലിയർപ്പിച്ച് ജന്മനാടിൻ്റെ അനുസ്മരണം

സംഗീതജ്ഞൻ, കാഥികൻ,  ഗ്രന്ഥശാലാ പ്രവർത്തകൻ, നാടോടി വിജ്ഞാന ഗവേഷകൻ, ഗ്രന്ഥകാരൻ, കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര ജേതാവ് എന്നിങ്ങനെ ആറ് പതിറ്റാണ്ടുകാലം ഞാങ്ങാട്ടിരിയുടെ നിറ സാന്നിധ്യമായിരുന്ന എം.ശിവശങ്കരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം ഗാനാഞ്ജലിയോടെ അനുസ്മരിച്ചു.

ഞാങ്ങാട്ടിരി യുവകാഹളം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബും ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയും ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വൻ ജനാവലി പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ പി.ജയകുമാർ അധ്യക്ഷനായി.

'സമകാലിക കേരളത്തിൻ്റെ കാണാപ്പുറങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് സുനിൽ പി.ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം അക്കാദമിക് കൺവീനർ ടി.കെ നാരായണദാസ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ് സംസ്ഥാന കവിതാ മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

ടി.കെ രവീന്ദ്രൻ, കെ.ജനാർദ്ധനൻ, കെ.രമണൻ, ശിവശങ്കരൻ മാസ്റ്ററുടെ സഹധർമ്മിണി പത്മാവതി ടീച്ചർ, മക്കളായ ജയൻ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രശസ്ത ഗായകൻ അലോഷിയുടെ നേതൃത്വത്തിൽ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഗാനാഞ്ജലി അരങ്ങേറി. സമാപന ചടങ്ങിൽ മന്ത്രി എം.ബി രാജേഷ് പങ്കെടുത്തു.

ഡോ.സുനിൽ പി. ഇളയിടത്തിൻ്റെ പ്രസംഗത്തിൻ്റെ പ്രസക്ത ഭാഗം കാണാം.... YouTube Link... 

https://youtu.be/yE9NKAqCbYM?si=GCvbsMg-3a1nwKqx

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം