സംസ്ഥാന വോളീബോൾ മത്സരം സമാപിച്ചു

ശ്രീനാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റി സംസ്ഥാന തലത്തിൽ നടത്തിയ വോളിബാൾ ടൂർണമെന്റിൽ പാലക്കാട് വിക്ടോറിയ  കോളജ് പുരുഷ, വനിത വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി. 

രണ്ടാം സ്ഥാനം (ബോയ്സ്) കൊല്ലം ഫാത്തിമ കോളേജും, എറണാംകുളം മഹാരാജാസ് (ഗേൾസ്) കോളേജും നേടി.

പട്ടാമ്പി ഗവ.സംസ്കൃത കോളജിനാണ് പുരുഷ, വനിതാ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം.  

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും സംസ്ഥാന കായിക വിഭാഗം അധ്യക്ഷനുമായ യു. ഷറഫലി വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം