ഗുരുദേവൻ്റെ ദൈവദശകവുമായി കലാമണ്ഡലം മാധുരി

നെല്ലിക്കാട്ടിരി വട്ടൊള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കലാമണ്ഡലം മാധുരിയുടെ മോഹിനിയാട്ടം അരങ്ങേറി.  ശ്രീനാരായണ ഗുരുദേവൻ്റെ പ്രധാന കൃതികളിൽ ഒന്നായ 'ദൈവദശകം' എന്ന പ്രാർത്ഥനാ ഗീതമാണ് മോഹിനിയാട്ടമായി അവതരിപ്പിച്ചത്. നൂറ് വേദികളിൽ ദൈവദശകം അവതരിപ്പിക്കുകയാണ് കലാമണ്ഡലം മാധുരിയുടെ ലക്ഷ്യം. 74-ാമത്  വേദിയായിരുന്നു വട്ടൊള്ളിക്കാവ്. 

കലാമണ്ഡലത്തിൽ എട്ട് വർഷത്തെ നൃത്ത പഠനം ഫസ്റ്റ് ക്ലാസോടെ പൂർത്തികരിച്ച മാധുരി ആന്ധ്രയിൽ നിന്നും കുച്ചിപ്പിടിയിൽ നാല് വർഷത്തെ ഉപരി പഠനം കഴിഞ്ഞ് കലാമണ്ഡലത്തിൽ നൃത്ത അദ്ധ്യാപികയായി പ്രവർത്തിച്ചിരുന്നു. നൃത്ത രംഗത്ത് 26 വർഷത്തെ സപര്യയുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി എണ്ണൂറിലധികം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ 'ധിമി' എന്ന പേരിൽ ഗുരുവായൂരിൽ ഡാൻസ് ക്ലാസ് നടത്തിവരുന്നു.  ആറങ്ങോട്ടുകര 'സോപാനം', കൂറ്റനാട് 'മയൂര' എന്നീ നൃത്ത സംഗീത വിദ്യാലയങ്ങളിലും ക്ലാസ് എടുക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം