തൃത്താല ആസ്പയര്‍ കോളേജില്‍ മുഹമ്മദ് ഈസയെ അനുസ്മരിച്ചു

ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായിരുന്ന മുഹമ്മദ് ഈസയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് തൃത്താല ആസ്പയര്‍ കോളേജില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. 

പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാമ്പത്തികമായും മാനസികമായും പിന്തുണ ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് സഹായിച്ച മഹാമനസ്‌കനായിരുന്നു മുഹമ്മദ് ഈസയെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ഒട്ടേറെ പ്രതിഭകളെ ഉന്നതിയില്‍ എത്തിക്കുന്നതിലും നിലനിര്‍ത്തുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം എക്കാലത്തും സ്മരിക്കപ്പെടും. മലയാളത്തിലെ മാത്രമല്ല, തമിഴ് സാഹിത്യകാരന്‍മാര്‍ക്കും അദ്ദേഹം പ്രോല്‍സാഹനം നല്‍കി. ഭാവി തലമുറക്ക് വിദ്യാഭ്യാസം നേടുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഈസയെന്നും പി.സുരേന്ദ്രന്‍ പറഞ്ഞു.

ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി മുഹമ്മദ് ഫാസില്‍  അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ പി.ടി മൊയ്തീന്‍കുട്ടി, ഐ.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.പി.സൗമ്യ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വി.എം.സുബൈര്‍, ഐ.ക്യു.എ.സി കോ-ഓഡിനേറ്റര്‍ പി.എസ് സാവിത്രി, കോമേഴ്‌സ് വകുപ്പ് മേധാവി കെ.വി ഉണ്ണികൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ദിവ്യന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ടി.കെ അനസ് എന്നിവര്‍ സംസാരിച്ചു. 

ഡോക്ടറേറ്റ് നേടിയ ആസ്പയര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി മുഹമ്മദ് ഫാസില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.സൗമ്യ എന്നിവരെ മാനേജിംഗ് ഡയറക്ടര്‍ പി.ടി മൊയ്തീന്‍കുട്ടി ഉപഹാരം നല്‍കി ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം