പട്ടാപ്പകൽ വീട്ടമ്മയുടെ മാലയും ഏഴ് ലക്ഷം രൂപയും കവർന്നു

പട്ടാമ്പി - വി.കെ കടവ് റോഡിൽ ബീവറേജ് ഔട്ട്ലറ്റിൻ്റെ മുന്നിലാണ് സംഭവം. രാവിലെ പത്തേമുക്കാലോടെ കാട്ടുപറമ്പിൽ റസാഖിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

വീടിൻ്റെ പിൻവശത്ത് വീട്ടമ്മയായ സൽമത്ത് തുണി അലക്കുന്ന സമയം പറമ്പിലൂടെ വന്നൊരാൾ മുഖത്ത് മുളകുപൊടി വിതറുകയും വായിൽ തുണി തിരുകുകയും ചെയ്ത ശേഷം നാല് പവൻ സ്വർണ മാല കവർന്നുവെന്നാണ് പറയുന്നത്. 

അതേ സമയം തന്നെ മറ്റൊരാൾ വീട്ടിനുള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് ലക്ഷം രൂപയും കവർന്നു. പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം