ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവടങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.
പുതുച്ചേരി, അസം തെരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. തമിഴ്‌നാട്ടിൽ ഏപ്രിൽ 23നും പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടങ്ങളായി ഏപ്രിൽ 23, 29 തീയതികളിലും നടക്കും.
കേരളത്തിലെ 140 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16നുണ്ടാകും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23ന്. നാമനിർദേശ പത്രികാ പരിശോധന മാർച്ച് 24ന് നടക്കും. മാർച്ച് 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
Tags
Election
