ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത് സെമിനാർ സംഘടിപ്പിച്ചു

ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയിൽ ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്എ ന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരം, സർഗ്ഗോത്സവം പരിപാടികളിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള സമ്മാനദാനവും നടത്തി.

തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.ജി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് ജോ:സെക്രട്ടറി ഒ.രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.  ലൈബ്രറി പ്രസിഡണ്ട് കെ.വി സതീശൻ അദ്ധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല കൺവീനറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.രവിപ്രകാശ് സമ്മാനദാനം നിർവ്വഹിച്ചു.

പഞ്ചായത്ത് തല സർഗ്ഗോത്സവത്തിൽ നാടൻപാട്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ കൃഷ്ണപ്രിയയും സംഘവും വേദിയിൽ നാടൻ പാട്ട് അവതരിപ്പിച്ചു.

വായനശാല സെക്രട്ടറി കെ.പി.ജനാർദ്ദനൻ സ്വാഗതവും ജോ:സെക്രട്ടറി ബിപിൻ ആറങ്ങോട്ടുകര നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം