കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൻ്റെ ചൂടാറും മുമ്പ് ഇടതു സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വിവിധ മണ്ഡലങ്ങളിൽ നിയുക്തരായ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുമായി പ്രവർത്തകർ റോഡ് ഷോ നടത്തി.
തൃത്താലയിൽ രണ്ടാമൂഴ പോരാട്ടത്തിന് നിയുക്തനായ മന്ത്രി എം.ബി രാജേഷിനെ ആനയിച്ചു കൊണ്ട് പ്രവർത്തകർ നടത്തിയ റോഡ് ഷോ ആവേശം പകർന്നു.
കൂറ്റനാട് സെൻ്ററിൽ ഇടതുപക്ഷ മുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ തൃത്താല ഹാപ്പിയാണെന്ന് വിളിച്ചോതിക്കൊണ്ടാണ് പ്രകടനം നീങ്ങിയത്.
തൃത്താലയിൽ എം.ബി രാജേഷ് തുടരും എന്ന പ്ലക്കാർഡും ബാനറുകളുമായി നീങ്ങിയ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.ആർ.മുരളി സ്ഥാനാർഥി എം.ബി രാജേഷിനെ ഹാരാർപ്പണം നൽകി സ്വീകരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി.പി മുഹമ്മദ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനൻ, എം.കെ പ്രദീപ്, വി.പി റജീന, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ടി.പി ഷെഫീഖ്, കെ.എ ഷംസു, എ.കെ ഷാനിബ് എന്നിവർ നേതൃത്വം നൽകി.
സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ഹൈദ്രോസ്, എ.കെ ദേവദാസ് (ഐ.എസ്.ജെ.ഡി), സി.കെ വിജയൻ (കേരള കോൺ.എം), ശ്രീജി കടവത്ത് (എൻ.സി.പി ) എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി എം.ബി. രാജേഷിനെ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തൃത്താലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇടത് മുന്നണി പ്രവർത്തകർ പ്രകടനം നടത്തി. കറുകപുത്തൂരിൽ നടന്ന പ്രകടനത്തിന് ടി.പി സലാം, ടി.ഹംസ, ടി.രത്നകുമാർ, ഉണ്ണികൃഷ്ണൻ, ടി.പി കിഷോർ, പി.മണികണ്ഠൻ, കെ.വി മൊയ്തുണ്ണി എന്നിവർ നേതൃത്വം നൽകി.

