പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിവിധ മേഖലകളിലെ വിദഗ്ധർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പട്ടാമ്പിയുടെ വികസന സാധ്യതകളും ഭാവി പദ്ധതികളും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. പ്രൊഫ.ഡോ. അജിത് കാളിയത്ത് (Kerala Institute of Local Administration – KILA) ആമുഖ പ്രഭാഷണം നടത്തി.
തുടർന്ന് പട്ടാമ്പി നിയോജക മണ്ഡലം എം.എൽ.എ മുഹമ്മദ് മുഹസിൻ 'പട്ടാമ്പിയിലെ വികസനത്തിന്റെ നാൾ വഴികളും ഭാവിയും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
NIT കാലിക്കറ്റിലെ Architecture and Planning വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.മുഹമ്മദ് ഫിറോസ് പട്ടാമ്പിയുടെ സമഗ്ര വികസനരേഖ അവതരിപ്പിച്ചു. തുടർന്ന് CET തിരുവനന്തപുരം ടീമും വികസന രേഖയുടെ അവതരണം നടത്തി.
പരിപാടിയുടെ ഭാഗമായി വിവിധ മേഖലയിലെ പ്രധാന പ്രതിനിധികൾ പങ്കെടുത്ത പാനൽ ചര്‍ച്ചയും നടന്നു. സെമിനാറിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്നും പട്ടാമ്പി മണ്ഡലത്തിലെ വിവിധ വായനശാലകൾക്ക് അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും നടത്തി.
