കുടുംബപ്രശ്‌നത്തെ തുടർന്ന് ബന്ധു യുവാവിനെ കുത്തിക്കൊന്നു.

തൊടുപുഴ അമ്പതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ(39) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ തടഞ്ഞു നിർത്തിയാണ് അക്രമം. അക്രമം തടയാനെത്തിയ സുഹൃത്തുക്കൾക്കും കുത്തേറ്റു. 

സംഭവത്തിൽ രതീഷിന്റെ പിതൃസഹോദര പുത്രൻ അനൂപ് വിശ്വനാഥനെ നെടുങ്കണ്ടം പൊലീസ് പിടികൂടി. അക്രമം തടയാൻ ശ്രമിച്ച രതീഷിൻ്റെ സുഹൃത്തുക്കളും തൂക്കുപാലം സ്വദേശികളുമായ സച്ചു ബാബു (26), സനൽ (40) എന്നിവർക്കും പരിക്കേറ്റു. ഇന്ന് (ഞായർ) വൈകിട്ട് ഏഴോടെയാണ് സംഭവം.

രതീഷും അനൂപും തമ്മിൽ കുടുംബ പ്രശ്ന‌മുണ്ടായിരുന്നു. വയറിങ് തൊഴിലാളിയായ അനൂപ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ രതീഷും സുഹൃത്തുക്കളും ഓട്ടോറിക്ഷയിൽ മടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. തൂക്കുപാലം പുതിയ പാലത്തിന് സമീപം ഓട്ടോറിക്ഷ തടഞ്ഞാണ് അനൂപ് രതീഷിനെ കുത്തിയത്. ഇരുവരും മദ്യപിച്ചിരുന്നു എന്നാണ് അറിയുന്നത്.

ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ രണ്ടുപേർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവസ്ഥലത്തുണ്ടായിരുന്ന അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെടുങ്കണ്ടം താലൂക്കാശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം