കഴിഞ്ഞ അൻപത് ദിവസത്തെ സ്നേഹ വഴികളിൽ അവിസ്മരണീയമായ പദ്ധതികളാണ് 'ചർക്ക' നടപ്പാക്കിയതെന്ന് ചെയർമാൻ റിയാസ് മുക്കോളി പറഞ്ഞു.
കിടപ്പു രോഗികളായി കട്ടിലിൽ ഒട്ടിക്കിടന്ന 25 പേർക്ക് പുറംലോകം കാണാൻ 18,50,000 രൂപ ചിലവഴിച്ച് 25 ഇലക്ട്രിക്കൽ വീൽ ചെയർ വിതരണം ചെയ്തു. ഓണപ്പുടയിലെ ഒരമ്മക്ക് 13 ലക്ഷം രൂപ ചിലവഴിച്ച് ഒരുക്കിയ വീട് കൈമാറി.
കൊപ്പത്ത് അകാലത്തിൽ വിട പറഞ്ഞ ഗിരീഷിൻ്റെ മാതാപിതാക്കളുടെ വാസയോഗ്യമല്ലാത്ത വീട് 2,75,000 രൂപ ചെലവിട്ട് പുനരുദ്ധാരണം നടത്തി കൈമാറി. കൂടുതൽ സേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ 'ചർക്ക'യുടെ സ്നേഹ വഴിയിൽ കൂടെ നിൽക്കണമെന്ന് ചർക്ക ചെയർമാൻ റിയാസ് മുക്കോളി അഭ്യർത്ഥിച്ചു.
Tags
Mind
