ചായ ചോദിച്ചിട്ട് കിട്ടാത്തതിന് വയോധിക മരുമകളെ വെട്ടിക്കൊന്നു

ചായയുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ അമ്മായി അമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂർ കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്റെ ഭാര്യ രജില (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം. ഭർതൃമാതാവ് ശാന്തയെ (72) പൊലീസ് കസ്റ്റഡിയിലെടുത്തു.

പലവട്ടം ചായ ചോദിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് വെട്ടിയതെന്ന് ശാന്ത മൊഴി നൽകി. വെട്ടുകത്തി കൊണ്ടാണ് അമ്മായി അമ്മ രജിലയെ ആക്രമിച്ചത്. ഈ സമയം മക്കള്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും ആക്രമണം തടയാൻ  സാധിച്ചില്ല. കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ രജിലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർച്ചയായി വെട്ടുകയായിരുന്നു

എന്നാണ് പറയപ്പെടുന്നത്. ക‍ഴുത്തിന് ഗുരുതര പരുക്കേറ്റതാണ് മരണകാരണം. സംഭവസമയത്ത് രജിലയുടെ ഭർത്താവ് വീട്ടിന് പുറത്തായിരുന്നു. സംഭവത്തിൽ ശാന്തയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രജിലയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം