കുടുംബശ്രീ സംരംഭകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച 'മീറ്റ് പോയിന്റ്' ടേക്ക് എവേ കൗണ്ടറുകളുടെ ജില്ലാതല ഉദ്ഘാടനം കൊഴിഞ്ഞാമ്പാറ കരുവപ്പാറയിൽ നടന്നു.
പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സരിത നിർവഹിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.രാമകൃഷ്ണൻ അധ്യക്ഷനായി.
ഒരേ മാതൃകയിലും ഗുണനിലവാരത്തിലും സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എഴുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. കൊഴിഞ്ഞാമ്പാറ സി.ഡി.എസ് ചെയർപേഴ്സൺ എ. പ്രസന്ന, എരുത്തേമ്പതി സി.ഡി.എസ് ചെയർ പേഴ്സൺ ആർ.രജിത, വടകരപ്പതി സി.ഡി.എസ് ചെയർപേഴ്സൺ വി.റമീല, എരുത്തേമ്പതി സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുനിത, സുമേഷ്, അരുൺ പ്രസാദ്, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
