പശ്ചിമേഷ്യൻ സംഘർഷം മൂലം ഇതുവരെ 4,335 വിമാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ റദ്ദാക്കിയത്. വിദേശ വിമാന കമ്പനികൾ 1,187 വിമാനങ്ങളും റദ്ദാക്കി. കേന്ദ്ര വ്യോമയാന മന്ത്രി കെ.രാമമോഹൻ നായിഡു രാജ്യസഭയിൽ വെളിപ്പെടുത്തിയതാണ് ഈ കണക്കുകൾ.
യു.എസ് ഇസ്രായേൽ, ഇറാൻ എന്നിവ ഉൾപ്പെടുന്ന സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖലയിലെ പ്രധാന വ്യോമാതിർത്തികൾ അടച്ചിടുകയോ അപകടകരമാകുകയോ ചെയ്തിരിക്കയാണ്.
പ്രതിസന്ധി ഘട്ടത്തിലും ഏകദേശം 2,19,780 പേർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇവർക്ക് ലഭിച്ച സർവ്വീസുകൾ പലതും സമയ ക്രമം തെറ്റിയ നിലയിലായിരുന്നു.
നിലവിൽ ചില വ്യോമാതിർത്തികൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണെന്നും അവ തുറക്കുന്നതിനും സർവീസുകൾ പുനരാരംഭിക്കുന്നതിനുമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Tags
ദേശീയം
