യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം മങ്ങാട് കുരിശുപള്ളിക്ക് അടുത്ത് താമസിക്കുന്ന മങ്ങാട് വീട്ടിൽ മോഹനന്റെ മകൻ മഹേഷി (35) നെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി പത്തരയോടെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളുടെ കൂടെ മഹേഷ് സംസാരിച്ചിരുന്നിരുന്നതായി പറയപ്പെടുന്നു. പിന്നീട്  മഹേഷിനെ  കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒരു മണിയോടെ പറമ്പിലെ കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 

കുന്നംകുളം ഫയർ ഫോഴ്സ് സ്ഥലത്തെത്തി മഹേഷിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം