തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് വിദ്യാർത്ഥിനിയെ രക്ഷിച്ച യുവാവിന് പ്രശംസ

കുമരനല്ലൂർ ടൗണിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് തെരുവുനായയുടെ ആക്രമണം നടന്നത്.  വിദ്യാലയത്തിലേക്ക് പോകാനായി കുമരനല്ലൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം  നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ തെരുവു നായ പാഞ്ഞടുക്കുകയായിരുന്നു.  പേടിച്ചോടുന്നതിനിടയിൽ പെൺകുട്ടി വീണത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചു. 

ഇതു കണ്ടയുടൻ തൊട്ടടുത്ത വ്യാപാരിയായ ആലത്ത് വളപ്പിൽ റഫീഖ് വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. കയ്യിൽ കിട്ടിയ വാഴക്കുലയുടെ തണ്ട് കൊണ്ട് തെരുവ് നായയുടെ  ആക്രമണം തടയുകയായിരുന്നു. 

രക്ഷാ പ്രവർത്തനത്തിനിടയിൽ വഴുതി വീണപ്പോൾ തെരുവു നായ റഫീഖിനെ ആക്രമിക്കാൻ ശ്രമിച്ചു. മനോധൈര്യം വീണ്ടെടുത്ത് റഫീഖ് പ്രതിരോധം തീർത്തു. ഇതിനിടെ സമീപത്തുള്ളവർ  ഓടിക്കൂടിയതോടെ തെരുവു നായ ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയിൽ അതിഥി തൊഴിലാളിക്ക് കടിയേറ്റു. ഇദ്ദേഹം  സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി. 

സാഹസികമായി തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയ എ.വി റഫീഖിനെ കുമരനല്ലൂർ ടൗൺ മുസ്ലിംലീഗ് അനുമോദിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി.എം അബ്ദുൽ ഖാദർ,  ടി.ഖാലിദ്, അലി കുമരനല്ലൂർ, വി.പി.ജാഫർ, എം.ഷാനവാസ്, എ.വി. ജാഫർ, വി.വി.മുസ്തഫ, വി.പി.കുഞ്ഞിപ്പ തുടങ്ങിയവർ പങ്കെടുത്തു.   

കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം  വിട്ടിലെത്തി റഫീഖിനെ അനുമോദിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ വാർഡ് അംഗങ്ങളായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, ടി.ഖാലിദ്,  എം.ഷാനവാസ്, കെ.കെ ഷമീർ തുടങ്ങിയവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം