അങ്കമാലി മഞ്ഞപ്ര സ്വദേശി ജോസ് കിലുക്കനാണ് വെടിയേറ്റ് മരിച്ചത്. ഇന്ന് (തിങ്കൾ) വൈകിട്ട് ഏഴിനായിരുന്നു നാടിനെ നടുക്കിയ സംഭവം.
കൊലപാതകത്തിന് ശേഷം അയ്യമ്പുഴ സ്റ്റേഷനിൽ കീഴടങ്ങിയ കാളാമ്പറമ്പൻ വീട്ടിൽ പോളിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ബി.എസ്.എഫിൽ നിന്ന് വിരമിച്ച പോളി ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്. ഈ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്.
പോളിയുടെ അച്ഛൻ്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോളിയെ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്.
Tags
Crime ക്രൈം
