ചിനക്കത്തൂർ പൂരം: ഒറ്റപ്പാലത്ത് ഇന്ന് ഗതാഗത നിയന്ത്രണം

ചിനക്കത്തൂർ പൂരത്തിൻ്റെ ഭാഗമായി ഇന്ന് (തിങ്കളാഴ്ച) ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

പകൽ ഒന്ന് മുതൽ രാത്രി 11 വരെയാണ് നിയന്ത്രണം. പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മംഗലം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 

മുരുക്കുംപറ്റ, വരോട് കോതകുറുശി വഴി വാണിയംകുളം ജങ്ഷനിൽ എത്തി യാത്ര തുടരണം. 

കുളപ്പുള്ളി ഭാഗത്തു നിന്ന് ഒറ്റപ്പാലം വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാണിയംകുളം ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോതക്കുറുശി, വരോട്, മുരുംക്കുംപറ്റ വഴി മംഗലം ജങ്ഷനിലെത്തി യാത്ര തുടരണം. 

മായന്നൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മായന്നൂർ ടോൾ പ്ലാസ വരെ വന്ന് തിരികെപ്പോകണം.

ലെക്കിടി ഭാഗത്തുനിന്നുള്ള പൂരം കൂട്ടുപാത ജങ്ഷനിൽ നിന്ന് കടന്നു പോകുന്നതു വരെ ലെക്കിടി, 

പത്തിരിപ്പാല ഭാഗത്തു നിന്ന് ലെക്കിടി റെയിൽവേ ഗേറ്റ്, തിരുവില്വാമല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അനുമതിയില്ലാതെ ലെക്കിടി കൂട്ടുപാത ഭാഗത്തേക്ക് പ്രവേശിക്കരുത്. 

കയറംപാറ ജങ്ഷൻ മുതൽ ലെക്കിടി കൂട്ടുപാത ജങ്ഷൻ വരെയുള്ള ഭാഗങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യരുത്. ചുനങ്ങാട് ഭാഗത്തു നിന്നും കാഞ്ഞിരക്കടവ് ജങ്ഷനിൽ നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് ഈ സമയങ്ങളിൽ അനുമതിയില്ലാതെ വാഹനങ്ങൾ പ്രവേശിക്കരുത്. 

കയറംപാറ മുതൽ ലെക്കിടി കുട്ടുപാത വരെയുള്ള റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിൽ കയറരുത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം