പ്രശസ്‌ത ബാല സാഹിത്യകാരൻ പി.ഐ ശങ്കരനാരായണൻ ഓർമ്മയായി.

എറണാകുളത്തുള്ള കേന്ദ്ര ഗവ.സ്ഥാപനമായ ഏലം (സ്പൈസസ്) ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന പി.ഐ ശങ്കരനാരായണൻ (81) കൊച്ചി അമൃത ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് മരണം.

1945ൽ കണ്ണൂർ പള്ളിക്കുന്നിലാണ് ജനനം. കലൂർ പി.സി.റോഡിലെ വാടക വീട്ടിലായിരുന്നു താമസം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വർഷം പത്രപ്രവർത്തനം നടത്തിയിരുന്നു.

ഏലം സ്പൈസസ് ഇന്ത്യ മാസികകളുടെ പത്രാധിപ പദവിയും വഹിച്ചിട്ടുണ്ട്. എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'ഏലം ഒരു ശീലമാക്കു' എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യ വാചകം പി.ഐ. ശങ്കരനാരായണൻ്റേതാണ്. 

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്‌മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാർഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്ക‌ാരം, സമഗ്ര സംഭാവനക്കുള്ള കവി സമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു. 

ജീവിത മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന കവിത- കഥ ക്ലാസ്സുകളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിൻ്റെ ഉടമയാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു.  കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 

ഭാര്യ: നളിനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം