'മിനാറ' മാഗസിൻ പ്രകാശനം ചെയ്തു.

പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച 'മിനാറ - ദി എം.ഇ.എസ് വോയ്സ്' മാഗസിൻ പ്രകാശനം  നടന്നു.  എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ.റഹീം ഫസൽ പ്രകാശനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അധ്യക്ഷത വഹിച്ചു. 

കോളെജ് ചെയർമാൻ എൻ.അബൂബക്കർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സെക്രട്ടറി ഹംസ കെ.സൈദ്, വൈസ് ചെയർമാൻ  എഞ്ചിനീയർ ഇ.അബ്ദുല്ല, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, എം.ഇ.എസ് അംഗം ഉമർ പുതുവമ്പാടം, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, പി.ടി.എ വൈസ് പ്രസിഡൻ്റ് സുലൈമാൻ വിളത്തൂർ, സ്റ്റാഫ് എഡിറ്റർ സി.യു അനുറോഷ, സ്റ്റുഡൻ്റ് എഡിറ്റർ കെ.ടി ഹിബ, മാഗസിൻ കമ്മിറ്റിയംഗം ടി.ദിലീപ്, കോളെജ് യൂണിയൻ ചെയർമാൻ പി.സൈദ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. 

കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി ടി.എൻ ആശിക, ചീഫ് മിനിസ്റ്റേഴ്സ്  പ്രതിഭാ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ യു.സുഫാന, സി.മാജിദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം