തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം.ബി രാജേഷിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എൽ.ഡി.എഫ് ലോക്കൽ കൺവെൻഷനുകൾ തുടരുന്നു.
ഞാങ്ങാട്ടിരി ലോക്കൽ കൺവെൻഷൻ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ നാരായണദാസ് ഉദ്ഘാടനം ചെയ്തു. ടി.കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, കെ.പി ശ്രീനിവാസൻ, വി.അനിരുദ്ധൻ, എം.ഉമാശങ്കർ തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.
തൃത്താല ലോക്കൽ കൺവെൻഷൻ ടി.പി മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. എ.കെ ദേവദാസ് അധ്യക്ഷനായി. കെ.പി ശ്രീനിവാസൻ, യു. ഹൈദ്രോസ് എന്നിവർ സംസാരിച്ചു. പി.വേലായുധൻ മാസ്റ്റർ സ്വാഗതവും എം.വി കാദർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പി.വേലായുധൻ മാസ്റ്റർ ചെയർമാനും എ.കെ ദേവദാസ് കൺവീനറുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
കറുകപുത്തൂർ ലോക്കൽ കൺവൻഷൻ എം.ആർ മുരളി ഉദ്‌ഘാടനം ചെയ്തു. കെ.ജനാർദ്ദനൻ അധ്യക്ഷനായി. ടി.ഹംസ സംസാരിച്ചു. കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.ഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച റഷീദ് തങ്ങളെ എം.ആർ മുരളി ഹാരമണിയിച്ച് സ്വീകരിച്ചു. ടി.പി സലാം സ്വാഗതവും ടി.രത്‌നകുമാർ നന്ദിയും പറഞ്ഞു. ടി.കെ കൃഷ്ണകുമാർ ചെയർമാനും ടി.പി സലാം കൺവീനറുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

