പട്ടാമ്പിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജിയുടെ ജനസമ്പർക്ക പര്യടനം തുടരുന്നു

ഇടതുപക്ഷത്തിൻ്റെ മൂന്നാമൂഴം തടയുക എന്ന ലക്ഷ്യത്തോടെ പട്ടാമ്പിയിൽ യു.ഡി.എഫ് പ്രചാരണം ശക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചു കൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജിയുടെ ജനസമ്പർക്ക പര്യടനം തുടരുന്നു.

മുതുതല, ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ നടന്ന പര്യടനത്തിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. മുതുതലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. 

തുടർന്ന് ഓങ്ങല്ലൂരിലെത്തിയ സ്ഥാനാർത്ഥി വീടുകളിലും കവലകളിലും വോട്ടഭ്യർത്ഥിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ  കേട്ടും വികസന കാര്യങ്ങൾ  പങ്കുവെച്ചും അദ്ദേഹം വോട്ടർമാർക്കിടയിൽ സജീവമായി. യു.ഡി.എഫ് മണ്ഡലം ഭാരവാഹികളും കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും പര്യടനത്തിലുടനീളം സ്ഥാനാർത്ഥിയെ അനുഗമിച്ചു. 

യു.ഡി.എഫിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് അതുവഴി വിജയം നേടാമെന്ന് ഇടതുപക്ഷം കരുതേണ്ടെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്നും ടി.പി ഷാജി പറഞ്ഞു. മണ്ഡലത്തിലുടനീളം ലഭിക്കുന്ന വലിയ ജനപിന്തുണ വിജയ പ്രതീക്ഷ വർധിപ്പിക്കുന്നുവെന്നും ടി.പി ഷാജി പ്രതികരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം