തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ നടന്ന ചടങ്ങിൽ പ്രമുഖ തെന്നിന്ത്യൻ സിനിമാ അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജ് പ്രകാശനം നിർവ്വഹിച്ചു. മരണപ്പെട്ട കുഞ്ഞു കവയത്രി ഷെറിയുടെ പിതാവ് ഫൈസൽ നയ്യൂർ പുസ്‌തകം ഏറ്റുവാങ്ങി.
പ്രകാശന പരിപാടിയുടെ ഉദ്ഘാടനം കെ.രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു. ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ അധ്യക്ഷനായി. സി.പി.ചിത്രഭാനു പുസ്‌തക പരിചയം നടത്തി.
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ.ചന്ദ്രൻ മുഖ്യാതിഥിയായി. പ്രതാപൻ തായാട്ട്, ചിത്രകാരൻ ഗോപു പട്ടിത്തറ, പ്രൊഫ.പി.ഗംഗാധരൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം.ആർ മുരളി, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
എം.ബി രാജേഷ് വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതലുള്ള കാൽ നൂറ്റാണ്ടിൽ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് 752 പേജുകളിൽ സമാഹരിച്ചിരിക്കുന്നത്. ലോകം, ഇന്ത്യ, കേരളം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്പോർട്സ് തുടങ്ങിയ വിഷയങ്ങളിൽ പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളാണ് കോഴിക്കോട് ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ചത്.
തൃത്താലയിലെ ചിത്രകാരന്മാരായ ഗോപു പട്ടിത്തറ, സി.പി മോഹനൻ വളാഞ്ചേരി, രേവതി വേണു, ബസന്ത് പെരിങ്ങോട്, സ്മിജേഷ് കാപ്പ, വി.എം ബഷീർ തൃത്താല, മോഹൻ ആലങ്കോട്, അജയൻ കൂറ്റനാട് എന്നിവർ ചേർന്ന് തത്സമയം മന്ത്രിയുടെ ചിത്രം വരച്ചു. അക്രിലിക് പോർട്രേറ്റിൽ രചിച്ച ചിത്രത്തിൽ നടൻ പ്രകാശ് രാജ് ഒപ്പുവെച്ചു. തുടർന്ന് ചിത്രകാരന്മാർ ചേർന്ന് മന്ത്രിക്ക് പോർട്രേറ്റ് സമ്മാനിച്ചു.

