അതിഥി തൊഴിലാളിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ജനകീയ സമര സമിതി

ചാത്തനൂർ ചേമ്പ്ര എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഓറിയൻ്റൽ റോക്ക് പ്രൈവറ്റ് ലിമിറ്റഡിലെ അതിഥി തൊഴിലാളിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ഒരാഴ്ച മുമ്പ് വാവനൂർ ചാത്തനൂർ റോഡിൽ ക്വാറിക്ക് സമീപത്ത് ട്രാക്ടർ ഇടിച്ച് ആസാം സ്വദേശികളായ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു എന്നാണ് ചാലിശ്ശേരി പോലീസ് തയ്യാറാക്കിയ 0138/26 എന്ന എഫ്.ഐ.ആറിൽ ഉള്ളത്.

എന്നാൽ ഈ അപകടം  ക്വാറിക്കുള്ളിലാണ് നടന്നതെന്ന് ജനകീയ സമര സമിതി ആരോപിച്ചു. വാവനൂർ ചാത്തനൂർ റോഡിൽ അങ്ങനെയൊരു വാഹനാപകടം നടന്നിട്ടില്ല. പരിസരത്ത് താമസിക്കുന്നവരാരും തന്നെ ഇങ്ങനെ ഒരപകടം നടന്നതായി കണ്ടിട്ടില്ല. നിരത്തിൽ അപകടത്തിൻ്റെ ഒരു അടയാളവും കാണാനുണ്ടായിരുന്നില്ല.

എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടും ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിച്ചു കൊണ്ടും പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം തുടർന്നു പോകുന്നതിനു വേണ്ടിയാണ് അതിഥി തൊഴിലാളിയുടെ മരണം റോഡപകടമാക്കിയതെന്നും ജനകീയ സമര സമിതി ആരോപിച്ചു. കോടതി ഉത്തരവിൻ്റെ മറവിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ക്വാറി പൂട്ടുന്നതുവരെ ജനകീയ സമര സമിതി സമരം തുടരുമെന്ന് ഭാരവാഹികളായ എം.പ്രദീപ്, കെ.കെ രാമചന്ദ്രൻ, ടി.വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.

YouTube channel link...

https://youtu.be/6lbcxAG8Nw4?si=1Xnzo7tiJxYiISsx

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം