വികസന മുരടിപ്പ് ആരോപിച്ച് എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി.

വികസന മുരടിപ്പ് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ പട്ടാമ്പി എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി.  പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിന് സമീപം പട്ടാമ്പി പൊലീസ് തടഞ്ഞു. 

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊപ്പം മണ്ഡലം പ്രസിഡണ്ട്  കെപി.രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖല ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.മനോജ് കുറ്റപത്രം അവതരിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ഇപി.നന്ദകുമാർ, ജില്ലാ സെക്രട്ടറി ഗോപി പൂവക്കോട്, എ.കെ. സുനിൽകുമാർ, ടി.ഷിജു, എം.ആർ.ശ്രീജേഷ്, എൻ.കെ.രജിൻ കൃഷ്ണൻ, എ.സുരേഷ്, ജിനീഷ് വള്ളൂർ, മഹേഷ് ആമയൂർ, കൃഷ്ണകുട്ടി മുതുതല, പ്രമോദ് പുലരി എന്നിവർ സംസാരിച്ചു.

പട്ടാമ്പി മണ്ഡലം ജനറൽ സെക്രട്ടറി സി.അനിൽകുമാർ സ്വാഗതവും പി.അനൂപ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം