പട്ടാമ്പി നഗരസഭയിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം; ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു

പട്ടാമ്പി നഗരസഭയിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും കാമ്പയിൻ വാരവും സംഘടിപ്പിച്ചു. മാർച്ച് 8 മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളെ ആദരിക്കുകയും തുടർന്ന് അവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു.

നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ ഉദ്ഘാടനം നിർവ്വഹിച്ചു. 

സമൂഹത്തിന്റെ ശുചിത്വ പരിപാലനത്തിൽ മുൻനിരയിൽ നിന്ന് പോരാടുന്ന വനിതകളാണ് ഹരിതകർമ സേനാംഗങ്ങൾ. അവരുടെ സേവനങ്ങളെ അംഗീകരിക്കുകയും അവർക്ക് അർഹമായ ആദരവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുകയുമാണ് ഈ വനിതാ ദിനത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ നേതൃത്വപരമായ പങ്കാളിത്തം നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ ഇനിയും ശക്തിപ്പെടുത്തുമെന്ന് അസ്ന ഹനീഫ പറഞ്ഞു.

നഗരസഭാ സെക്രട്ടറി ഡോ. എസ്.അമൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ടി.പി. ഉസ്മാൻ, സി.കൃഷ്ണദാസ്, എം.പി സുബ്രഹ്മണ്യൻ, സി.പി.സജാദ്, പി.കെ കവിത, കെ.എം വിജില, സൂപ്രണ്ട് ടി.ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം സാഹിറ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ യങ് പ്രൊഫഷണൽ എം.മനീഷ  പരിപാടി ഏകോപിപ്പിച്ചു.

ഹെൽത്ത് ഇൻസ്‌പെക്ടർ  സംഗീത ശങ്കർദാസ് സ്വാഗതവും ലയ കെ. സുനിൽ നന്ദിയും പറഞ്ഞു. 

വനിതാ വാരത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, മെൻസ്ട്രൽ കപ്പ് വിതരണം, സ്വച്ഛ് ചാമ്പ്യന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നഗരസഭയുടെ നേതൃത്വത്തിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം