ചാലിശ്ശേരി ജനമെത്രി പോലീസും ജാഗ്രത സമിതിയും ചേർന്ന് പോലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് ഒരുക്കി. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ ബിജോയ് ഇഫ്താർ സന്ദേശം നൽകി.
സബ് ഇൻസ്പെക്ടർമാരയ എസ്.ശ്രീലാൽ, ജ്യോതി പ്രകാശ്, കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ ടി.അരവിന്ദാക്ഷൻ, അസി. സബ് ഇൻപക്ടർമാരായ കെ.ജെ ജയൻ, ഇന്ദിര, ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം, ജാഗ്രത സമിതി അംഗം ബഷീർ തങ്ങൾ, മാധ്യമ പ്രവർത്തകരായ എ.സി. ഗീവർ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും, ജാഗ്രതാ സമിതി അംഗങ്ങളും പങ്കെടുത്തു.
പരിപാടികൾക്ക് ജനമെത്രി ബീറ്റ് ഓഫീസർമാരായ അബ്ദുൾ കരീം, ജാഗ്രതാ സമിതി അംഗങ്ങളായ ബഷീർ തങ്ങൾ, സുരേഷ്, സജീവൻ, സുനിത സുരേഷ്, മോഹൻ മഞ്ചേരി, സുധീഷ്, സുനിത, എൻ.കെ കബീർ, അഡ്വ.ഭാസ്കരൻ, നൗഷാദ് ഹാരീസ്, ഹമീദ്, മുരളി എന്നിവർ നേതൃത്വം നൽകി.
Tags
പ്രാദേശികം
