തൃത്താലയുടെ ഇടതു പാരമ്പര്യം കാത്തു സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി എൽ.ഡി.എഫ് തൃത്താല മണ്ഡലം കൺവെൻഷൻ സമാപിച്ചു.

കൂറ്റനാട് കണിച്ചിറക്കൽ മാൾ മൈതാനിയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ഇ.ടി ഹൈദ്രോസ് അധ്യക്ഷനായി. 

കോൺഗ്രസിൽ നിന്നും രാജിവച്ച് സി.പി.ഐ.എമ്മിൽ ചേർന്ന മുൻ കെ.പി.സി.സി അംഗം കെ.മുഹമ്മദ്, മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.കെ ബഷീർ എന്നിവരെ കെ.രാധാകൃഷ്ണൻ എം.പി ഷാൾ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു. 

സ്ഥാനാർഥി എം.ബി രാജേഷ്, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം.ആർ മുരളി, ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഒ.കെ സൈതലവി, എൻ.സി.പി ജില്ലാ സെക്രട്ടറി കെ.നൂറുദ്ദീൻ, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, സി.കെ വിജയൻ (കേരള കോൺഗ്രസ് എം), ശ്രീജി കടവത്ത് (എൻ.സി.പി), ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം എ.കെ ഷാനിബ്  എന്നിവർ സംസാരിച്ചു. മണ്ഡലം കൺവീനർ  പി.എൻ മോഹനൻ സ്വാഗതവും, എ.കെ ദേവദാസ് (ഐ.എസ്.ജെ.ഡി)  നന്ദിയും പറഞ്ഞു. 

ഇ.ടി ഹൈദ്രോസ് ചെയർമാനും, എം.ആർ മുരളി കൺവീനറുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം