ആറങ്ങോട്ടുകര- ചെറുതുരുത്തി റോഡിൽ ദേശമംഗലം ഒലിച്ചിയിൽ പുതിയ ടർഫ് ഉദ്ഘാടന വേദിക്കരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുൽക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ടർഫ് ഉദ്ഘാടന പരിപാടി നടന്നത്. പ്രസംഗം നടന്നു കൊണ്ടിരിക്കെയാണ് തൊട്ടടുത്ത് പറമ്പിൽ തീ കത്തിപ്പടർന്നത്. ഉദ്ഘാടന ചടങ്ങിനെത്തിയ നൂറുകണക്കിനാളുകൾ തീ പടർന്നു കയറുന്നതു കണ്ട് പരിഭ്രാന്തരായി.
ഒരു ഏക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ അടിക്കാടുകളാണ് കത്തിയത്. തീ കത്തിപ്പടരുന്നത് തടയാൻ നാട്ടുകാർ ഏറെ ശ്രമിച്ചു. ഷൊർണൂരിൽ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
ടർഫ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ചൈനീസ് വെടിക്കെട്ടിൽ നിന്നും തീ പടർന്നതാവാം തീപിടിത്തത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നുണ്ട്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. മുമ്പും ഇവിടെ പുൽക്കാടിന് തീപിടിക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ദൃശ്യം കാണാൻ യൂട്യൂബ് സന്ദർശിക്കുക:
YouTube Link... https://youtu.be/6uls4Ndswu4?si=lzPLzrEKIor3kWPX
