ലോക ജലദിനം : നിളയിൽ നീരാർപ്പണവും ബോധവൽക്കരണവും സംഘടിപ്പിച്ചു.

ലോക ജല ദിനത്തിന്റെ ഭാഗമായി സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ എക്കൗയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നിളയിൽ നീരാർപ്പണവും ബോധവത്കരണവും സംഘടിപ്പിച്ചു.  

ബന്തർക്കടവിൽ  ലക്കിടി മോഡൽ തടയണ നിർമ്മിക്കണമെന്നും കുറ്റിപ്പുറം വരെ സൈഡ് ഭിത്തിയും നടപ്പാതയും നിർമ്മിക്കണമെന്നും, ആവശ്യപ്പെട്ടു. റി എക്കൗ പ്രസിഡണ്ട് പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷ വഹിച്ചു. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. 

ലത്തീഫ് കുറ്റിപ്പുറം ജലാർപ്പണ പ്രഭാഷണം നടത്തി. കെ.കെ.റസാഖ് ഹാജി, സൽമാൻ കരിമ്പനക്കൽ, ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ, മുളക്കൽ മുഹമ്മദാലി, സോളമൻ കളരിക്കൽ, കെ.പി അലവി, ഉണ്ണികൃഷ്ണൻ നടുവട്ടം, കെ.വി മെയ്തീൻകുട്ടി മാസ്റ്റർ, സിദ്ദീഖ് വെള്ളാടത്ത്,   കോഴിപ്പുറം ബാവ, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം