പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരുന്നാൾ സദ്യ വിളമ്പി

പട്ടാമ്പി സി.എച്ച് യൂത്ത് സെന്ററും മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയും സംയുക്തമായി പട്ടാമ്പി ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം വിതരണം ചെയ്തു. 

റമളാന്‍ മാസത്തിലെ കഴിഞ്ഞ 29 ദിവസങ്ങളിലായി സംഘടിപ്പിച്ച നോമ്പുതുറയും അത്താഴ വിതരണത്തിൻ്റെയും സമാപനമായിട്ടാണ് ഗ്ലോബൽ കെ.എം.സി.സി യുടെ സഹകരണത്തോടെ പെരുന്നാൾ ഭക്ഷണം നൽകിയത്.

മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.എ.എം.എ കരീം ഉദ്ഘാടനം  നിര്‍വഹിച്ചു. വി.കെ സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത്, പ്രവർത്തക സമിതി അംഗം കെ.പി.എ റസാഖ്, മുനിസിപ്പൽ പ്രസിഡണ്ട് കെ.ടി കുഞ്ഞുമുഹമ്മദ്, സെക്രട്ടറി എം.കെ മുഷ്താഖ്, നഗരസഭ കൗൺസിലർമാരായ ടി.പി ഉസ്മാന്‍, ഷാഹുല്‍ ഹമീദ്, ഷെഫീഖ് പരുവക്കടവ്, 

ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.സൗമ്യ, ഡോ.സംഗീത, സി.എച്ച് സെൻ്റർ ഭാരവാഹികളായ ഇ.ടി റഷീദ്, പി.ഉമ്മർ, പി.യൂസഫ്, മുനീർ പാലത്തിങ്ങൽ, സൈതലവി വടക്കേതിൽ, പി.മൻസൂർ, സൈതലവി വടക്കേതിൽ, സി.എ ഷരീഫ്, എം.കെ അബ്ദുറഹ്മാൻ, യു.കെ ഷറഫുദ്ദീൻ, ആബിദ്, 

യൂത്ത് ലീഗ് ഭാരവാഹികളായ റിയാസ്, ഫാസില്‍, കെ.പി അൻവർ, പി.ഷാഹുല്‍ ഹമീദ്, കെ.പി റമീസ് അസ്‌ലം, ഇ.ടി ഫാഹിസ്, റിഷാദ് എം, അസ്ലഹ് കൊടലൂർ, ഇ.റാഷിദ് തുടങ്ങിയവർ സംബന്ധിച്ചു.

ഷാക്കിർ കൊടലൂർ സ്വാഗതവും ആഷിക് മേലെ പട്ടാമ്പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം