വീട്ടിൽ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചു: ഭർത്താവ് അറസ്റ്റിൽ

 (പ്രതീകാത്മക ചിത്രം)

ചാവക്കാട് എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാത ശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. 

ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിനെ (43) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ഏഴാമത്തെ പ്രസവത്തിന് ശേഷമാണ് മുഹ്‌സിന (37) മരണപ്പെട്ടത്. ജനുവരി ആറിനായിരുന്നു മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവം. പ്രസവം വീട്ടിൽ വെച്ചാണ് നടന്നത്. 

പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചു. പിറകെ ഉമ്മയും മരിച്ചു. ഇവരുടെ രണ്ട് കുട്ടികൾ മുമ്പ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം.

ഭർത്താവിനെതിരെ മുഹ്‌സിനയുടെ കുടുംബമാണ് പരാതി നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം