ഹരിപ്പാട് മഹാദേവികാട് വലിയ കുളങ്ങര ദേവീ ക്ഷേത്രത്തിലെ കെട്ടുകാഴ്‌ച (കുതിര) അഴിച്ചു മാറ്റുന്നതിനിടെ താഴെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാർത്തികപ്പള്ളി ചെറുകീരത്ത് സുരേഷ്‌കുമാർ (40) ആണ് മരിച്ചത്.
അശ്വതി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിൽ എത്തിച്ച പുതുക്കുണ്ടം കുതിര അഴിച്ചു മാറ്റുന്നതിനിടെ ഉയരത്തിൽ നിന്നും താഴേക്ക് വീണ സുരേഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ചയായിരുന്നു അപകടo.
പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാൻജിയായി പ്രവർത്തിച്ചു വരികയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.
Tags
Death
