ഗൾഫ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി; പ്രവാസികൾ ത്രിശങ്കുവിൽ !

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം രൂക്ഷമാകുന്നതിനിടെ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇതോടെ അവധി കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവാസികൾ ത്രിശങ്കുവിലായി. ഇത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് പ്രവാസികൾ പറയുന്നു.

നെടുമ്പാശ്ശേരിയിൽ നിന്ന് ആകെ 75 സർവീസുകൾ മുടങ്ങി. ഇങ്ങോട്ട് വരേണ്ടിയിരുന്ന 37 വിമാനങ്ങളും റദ്ദാക്കി. പുറപ്പെടേണ്ട 38 സർവീസുകൾ വെട്ടിച്ചുരുക്കി. ഷെഡ്യൂൾ ചെയ്തിട്ടുള്ള 6 വിമാനങ്ങൾക്കും അനിശ്ചിതത്വം തുടരുന്നു. പ്രധാനമായി ജിദ്ദ, മസ്കറ്റ്, അബുദാബി സർവീസുകളാണ് യാത്ര മുടങ്ങിയത്.

ഇന്ന് രാവിലെ മസ്കറ്റിൽ നിന്ന് ഒരു വിമാനം എത്തിയെങ്കിലും, 10 മണിക്ക് എത്തേണ്ട ജിദ്ദ വിമാനം റദ്ദാക്കി. ഇന്നലെയും 27 സർവീസുകൾ (അതിൽ 14 കൊച്ചിയിലേക്ക് വരേണ്ടത്) മുടങ്ങിയിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് രാവിലെ 3 സർവീസുകൾ റദ്ദാക്കി. കുവൈറ്റ് എയർവെയ്സ്, എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ, റിയാദ് സർവീസ് മുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂരിലും സമാനമായ റദ്ദാക്കലുകൾ ഉണ്ടായിരുന്നു.

മിഡിൽ ഈസ്റ്റിലെ സാഹചര്യം ഗുരുതരമായതിനാൽ കൂടുതൽ സർവീസുകൾക്കും അനിശ്ചിതത്വമുണ്ട്. സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം