തച്ചമ്പാറ പാലക്കയം സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു

മണ്ണാർക്കാട് തച്ചമ്പാറ  പാലക്കയം സ്വദേശി കുണ്ടംപൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. 

മോട്ടോർ സൈക്കിളിൽ പോകുമ്പോൾ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം.

12 വർഷമായി സിജോ ദുബൈയിൽ കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മകളുമൊത്ത് ദുബൈയിലായിരുന്നു താമസം. 

മാതാവ്: സെലിൻ. ഭാര്യ: അഞ്ജു (ദുബൈയിൽ സ്‌കൂൾ അധ്യാപിക). മകൾ: ജുവാന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം