പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ഫംഗ്ഷണൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച 'എലിസിയാൻ' ഇംഗ്ലീഷ് മാസിക പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ പ്രകാശനം നിർവ്വഹിച്ചു. വകുപ്പ് മേധാവി ഫാത്തിമ ഹസനത്ത് അധ്യക്ഷത വഹിച്ചു.
അഡ്മിനിസ്ട്രേറ്റർ എസ്.എ.കരീം തങ്ങൾ, സ്റ്റാഫ് എഡിറ്റർ പി.നിമിത, സ്റ്റുഡൻ്റ് എഡിറ്റർ ഫാത്തിമ ഷഹമ, എഡിറ്റർമാരായ എം.കെ ഷഹന ഷെറിൻ, പി.ഷാന, പി.ഷഫ്ന, എ.പി. നീതു, കെ.ജംഷീറ, ടി.പി. ഷബാന, സി.അഞ്ജന, ടി.ദിലീപ് എന്നിവർ സംബന്ധിച്ചു.
Tags
Education
