കാഞ്ഞങ്ങാട് ആവിയിൽ കണ്ടംകടവിലെ ടി.പി മുഹമ്മദ് മിദിലാജി (24)നാണ് ഹോസ്‌ദുർഗ് പോക്സോ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2023 ഫെബ്രുവരി 23ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരനെ റോഡിൽ നിന്നും ബലമായി പിടിച്ച് കൊണ്ടുപോയി നിർമ്മാണം പൂർത്തിയാകാത്ത വീട്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെക്‌ടർ കെ.പി ഷൈൻ ആണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി ഹോസ്‌ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
Tags
Crime ക്രൈം
