മലയാളി യുവാവ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു.

കണ്ണൂർ ചൊക്ലി സ്വദേശിയാണ് ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. ചൊക്ലി ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് ട്രഷററും ബംഗളൂരു എ.ഐ.കെ.എം.സി.സി സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ധിഖ് (45) ആണ് മരിച്ചത്.

പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഗ്രാമത്തി ജുമാമസ്‌ജിദ് കമ്മിറ്റി അംഗം, പള്ളൂർ സി.എച്ച് സെന്റർ  ജോ.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഗ്രാമത്തിയിൽ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്.

ഭാര്യ: നാദിറ. മകൾ: ദുഹ. ഖബറടക്കം ഇന്ന് (ചൊവ്വാഴ്‌ച) ഗ്രാമത്തി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം