മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം.

മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് ദാരുണ സംഭവം. ചേലക്കോട് സ്വദേശി അഫീഫ് - ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ (3) ആണ് മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. മുത്തച്ഛൻ വാഹനം പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവിൻ്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടിയുടെ കുടുംബമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം