കപ്പൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മാർച്ച് 8ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് അമേറ്റിക്കര ഹരിമംഗലം ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയ വേദിയിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുമരനെല്ലൂർ സെന്ററിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയിൽ ഇടം പിടിക്കും. അമേറ്റിക്കര ഹരിമംഗലം ക്ഷേത്ര പരിസരത്ത് ഘോഷയാത്ര എത്തിച്ചേരുന്നതോടെ പൊതുസമ്മേളനം തുടങ്ങും.
ശിവഗിരി മഠം ധർമ്മഗിരി ക്ഷേത്രം സെക്രട്ടറി സ്വാമി അഭയാനന്ദ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് തൃശ്ശൂർ വിഭാഗ് സത്സംഘ പ്രമുഖ് ഡോ.കെ.യു ഷാജി ശർമ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സമാദരണം, കലാപരിപാടികൾ എന്നിവയും നടക്കുമെന്ന് സ്വാഗത സംഘം പ്രസിഡണ്ട് വി.എ ജയശ്രീ, രക്ഷാധികാരി പത്മജ വേണുഗോപാൽ, ട്രഷറർ കെ.രഘുനന്ദൻ എന്നിവർ പറഞ്ഞു.
